കാൽമുട്ട് തേയ്മാനം തടയാൻ ഗ്ലൂക്കോസാമിനും കോണ്ട്രോയിറ്റിൻ സൾഫേറ്റും
നമ്മുടെ നാട്ടിൽ ഒരു പ്രായം കഴിഞ്ഞാൽ കാൽ മുട്ട് വേദന ഇല്ലാത്തവർ കുറവാണ്. 50-55 വയസ് കഴിഞ്ഞാൽ സ്വാഭാവികമായും മുടി നരച്ചു തുടങ്ങും. അതിനോട് സമാനമായ മാറ്റങ്ങൾ കാൽ മുട്ടുകളിലും കണ്ടുതുടങ്ങും. ഓസ്റ്റിയോ ആർത്രൈറ്റിസ് എന്ന് ഇംഗ്ലീഷിൽ പറയുന്ന മുട്ട് തേയ്മാനം നമ്മെ ബുദ്ധി മുട്ടിക്കാൻ തുടങ്ങുകയായി. എങ്ങിനെയെങ്കിലും വേദനമാറണം, തേയ്മാനം തടഞ്ഞു നിർത്തണം. എന്താണ് വഴി? വളരെ സാധാരണമായി വിപണിയിൽ ലഭ്യമായ ഗുളികയാണ് ഗ്ലൂക്കോസാമിനും കോണ്ട്രോയിടിൻ സൾഫേറ്റും. ഈ ഗുളിക തേയ്മാനം കുറക്കുമോ?
ആദ്യമേ പറയട്ടെ, കാൽമുട്ട് തേയ്മാനത്തിന് (ഓസ്റ്റിയോ അർത്രൈറ്റിസ്) ഗ്ലൂക്കോസാമിനും കോണ്ട്രോയിടിൻ സൾഫേറ്റും ഉപയോഗിക്കുന്നത് ശാസ്ത്രീയമായി തെളിയിച്ച ചികിത്സാ രീതിയല്ല! കാൽമുട്ട് തേയ്മാനത്തിന്റെ ചികിത്സാ ഗൈഡ്ലൈനുകളിൽ ഒന്ന് പോലും ഇവയുടെ ഉപയോഗം ശുപാർശ ചെയ്യുന്നില്ല. എന്ന് മാത്രമല്ല, FDA ഇവയെ മരുന്നിന്റെ ഗണത്തിൽ പെടുത്തുക പോലും ചെയ്‌തിട്ടില്ല.
🦴 എന്താണ് ഗ്ലൂക്കോസാമിൻ & കോൺഡ്രോയിട്ടിൻ സൾഫേറ്റ് ?
✔ ഗ്ലൂക്കോസാമിൻ – ശരീരത്തിൽ സ്വാഭാവികമായി ഉല്പാദിപ്പിക്കപ്പെടുന്ന ഒരു സംയുക്തമാണ്. ഉപാസ്ഥിയുടെ (കാർട്ടിലേജ്) സംരക്ഷണത്തിൽ സഹായിക്കുമെന്നുകരുതപ്പെടുന്നു, എന്നാൽ അതിന് ശക്തമായ ശാസ്ത്രീയ തെളിവുകളില്ല. സാധാരണയായി ഷെൽഫിഷിൽ നിന്നോ കൃത്രിമമായി ലബോറട്ടറിയിൽ നിന്നോ ഉണ്ടാക്കുന്നു.
✔ കോൺഡ്രോയിട്ടിൻ സൾഫേറ്റ് – ഉപാസ്ഥിയിലെ ഈർപ്പം നിലനിർത്താനും തകർച്ച തടയുവാനും സഹായിക്കുമെന്ന് ചിലർ പറയുന്നു,എന്നാൽ ഇതു ശാസ്ത്രീയമായി സ്ഥിരീകരിച്ചിട്ടില്ല.
⸻
❓ ഇവ ശരിക്കും ഫലപ്രദമാണോ?
❌ ശാസ്ത്രീയമായി തെളിയിച്ച ഒരു ചികിത്സാ മാർഗമല്ല.
❌ വേദന കുറയ്ക്കുമെന്ന് മരുന്ന് കമ്പനികൾ സ്പോൺസർ ചെയ്‌ത സുതാര്യമല്ലാത്ത ചിലപഠനങ്ങൾ പറയുമ്പോൾ, മറ്റു പഠനങ്ങൾ മൊത്തത്തിലുള്ള മാറ്റമൊന്നുമില്ലെന്ന് വ്യക്തമാക്കുന്നു.
❌ ഉപാസ്ഥി പുനർനിർമ്മിക്കാൻ ഇതിന് കഴിയില്ല – തകർന്ന കാൽമുട്ട് ഉപാസ്ഥി ഈ മരുന്നുകൾ കഴിച്ചാൽ വീണ്ടും വളരുമെന്നു കരുതരുത്!
⸻
⚠️ പാർശ്വഫലങ്ങളും ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും
⚠ ചിലർക്കു വയറുവേദന, ഛർദ്ദി, അലർജി എന്നിവയുണ്ടാകാം.
⚠ ഡയബെറ്റിസ്, രക്തസമ്മർദ്ദം, ഹൃദ്രോഗം എന്നിവ ഉള്ളവർ ഡോക്ടറുടെ ഉപദേശം കൂടാതെ ഇതിനെ ആശ്രയിക്കരുത്.
⚠ ഈ സപ്ലിമെന്റുകൾ എടുക്കുന്നതുകൊണ്ട് കാൽമുട്ട് തേയ്മാനം മാറുമെന്ന് കരുതരുത്
⸻
✅ അർത്രൈറ്റിസ് നിയന്ത്രിക്കാനുളള നല്ല മാർഗങ്ങൾ
✔️ ഭാരം നിയന്ത്രിക്കുക – അധിക ഭാരം കാൽമുട്ടിനു വളരെ അധികം സമ്മർദ്ദം നൽകും.
✔️ ശാസ്ത്രീയമായി തെളിയിച്ച വ്യായാമങ്ങൾ – ജല വ്യായാമം, നടത്തം, മൃദുവായ സ്‌ട്രെച്ചിംഗുകൾ
✔️ അവസാന ഘട്ടത്തിൽ മുട്ട് മാറ്റിവക്കൽ പരിഗണിക്കാം – പക്ഷേ, ഇത് ഏറ്റവും അവസാന പരിഹാരമായിരിക്കണം.
⸻
🔴 മനസിലാക്കുക!
👉 ഗ്ലൂക്കോസാമിനും കോൺഡ്രോയിട്ടിൻ സൾഫേറ്റിനും മുട്ട്തേമാനം എന്ന രോഗം മാറ്റാൻ കഴിയില്ല.
👉 ഈ മരുന്നുകൾ ഡോക്ടറുടെ നിർദേശമില്ലാതെ ഉപയോഗിക്കരുത്.
👉 വളരെ ചെലവേറിയതും, ശാസ്ത്രീയമായ അടിത്തറ ഇല്ലാത്തതുമായ സപ്ലിമെന്റുകൾ വാങ്ങാൻ പ്രേരിപ്പിക്കുന്നത് ഒരു വിപണി തന്ത്രമാകാം